നോട്ട് പിൻവലിച്ചതിനെതിരെ കവിതയുമായിഞെരളത്ത് ഹരിഗോവിന്ദൻ

നോട്ട് പിൻവലിച്ച നടപടി കാടടച്ചുള്ള വെടിവെപ്പെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ. എലിയെ പേടിച്ച് ഇല്ലം ചുടാൻ പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം തന്റെ കവിതയിലൂടെ പറയുന്നു.
എന്റെ കുഞ്ഞിന് കഞ്ഞി നൽകീടുവാൻ, എന്റെ അമ്മ തൻ ഔഷധം വാങ്ങുവാൻ… എന്ന് തുടങ്ങുന്ന കവിത ഹരിഗോവിന്ദൻ തന്നെയാണ് പാടുന്നത്.
കവിത വായിക്കാം…
എന്റെ കുഞ്ഞിന് കഞ്ഞി നൽകീടുവാൻ
എന്റെ അമ്മ തൻ ഔഷധം വാങ്ങുവാൻ
എന്റെ പെണ്ണിന്ന് യാത്ര ചെയ്തീടുവാൻ
എന്തുപായമെന്നോർത്തുവോ രാജ നീ…
കള്ള നാണയം കണ്ടെടുത്തീടുവാൻ
കാടടച്ചു വെടിവെക്കയോ നയം
എലികളെ ഭയന്നില്ലം ചുടുന്നതോ
പുലികളായുള്ള നിങ്ങൾക്ക് ചിതമെടോ
നിത്യവും വിയർപ്പാർന്നു പണിയുന്ന
സത്യമുള്ളൊരീ നാണയ കോന്തല
പിച്ചിക്കീറി വലിച്ചു നീ ആർക്കവെ
കണ്ണൂനീരു നിൻ കണ്ണിൽ പുരളവെ
രാജ്യമോഹങ്ങളെല്ലാം തകർത്തൊരാ
രാക്ഷസ കോട്ട കെട്ടിയ രാവണർ
രാപ്പകലുകൾ കൊള്ളയടിക്കവെ
സാധ്യമോ നിനക്കൊന്നിനെ പൂട്ടുവാൻ
നന്നു രാജ നിൻ സ്വപ്‌ന സഞ്ചാരങ്ങൾ
നന്നു രാജ നിൻ മോഹ വലയങ്ങൾ
എന്നു മീ പട്ടിണിയ്ക്ക് വിലയിട്ടു
വേണമോ നിന്റെ വീര വിഹാരങ്ങൾ
protest against demonetisation through poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here