കൊച്ചിയിൽ ഇന്നലെ നടന്നത് ലക്ഷങ്ങളുടെ കൊക്കെയ്ൻ വേട്ട

കൊച്ചിയിൽ വീണ്ടും ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം സജീവമാകുന്നു. ഇന്നലെ വൈകുന്നേരമാണ് നൈജീരിയൻ സ്വദേശികളായ കൊർണേലിയൂസ് ഒസായി, എ സി പീറ്റർ എമേക്ക എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ പക്കൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന 35 ഗ്രാം കൊക്കെയിനാണ് പിടികൂടിയത്. കലൂർ സ്റ്റേഡിയത്തിന് സമീപം ഐഎംഎയുടെ മുന്നിലുള്ള റോഡിൽ വച്ചാണ് ഇന്നലെ വൈകുന്നേരം 4:30 ന് ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്. കൊക്കെയിനുമായി ബംഗലൂരു വഴിയാണ് ഇന്നലെ രാവിലെ ഇവർ കൊച്ചിയിൽ എത്തിയത്.
കൊക്കെയിനുമായി എത്തിയ വിദേശികൾ ലക്ഷ്യം വച്ചത് ക്രിസ്തുമസ്, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികളായിരുന്നു എന്ന് പോലീസ്് ചോദ്യം ചെയ്ത പ്രതികൾ സമ്മതിച്ചു.
wide use of drugs in kochi dj party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here