വൺ പ്ലസ് 3ടി ഇന്ത്യൻ വിപണിയിൽ

ഇന്ത്യയിൽ വൺ പ്ലസ് 3 എന്ന ഫോൺ സ്മാർട്ട് ഫോൺ വിപണി കീഴടക്കിയതിന് പിന്നാലെ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺ പ്ലസ് 3 തങ്ങളുടെ പുതിയ വേർഷനുമായി എത്തിയിരിക്കുകയാണ്. വൺ പ്ലസ് 3ടി എന്നാണ് ഈ പുത്തൻ സ്മാർട്ട് ഫോണിന്റെ പേര്.
5.5 ഇഞ്ച് ഡിസ്പ്ലേ, 6ജിബി റാം, 3,400 ബാട്രി സ്റ്റോറേജ്, 16 മെഡാ പ്കസൽ ഫ്രണ്ട് ക്യാമറ, ഗൊറില്ലാ ഗ്ലാസ്സ് എന്നീ ഫീച്ചറുകൾ ഉള്ള വൺ പ്ലസ് 3ടി, ഷോപ്പിങ്ങ് വെബ്സൈറ്റായി ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഡിസംബർ 14 ന് 12 മണിക്ക് ഫോൺ വിപണിയിലെത്തും.
അടുത്ത മാസം മുതൽ ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ വരുന്നതോടെ പൂർണ്ണമായും ഇന്ത്യൻ നിർമ്മിത ഫോണായിരിക്കും വൺ പ്ലസ് 3ടി.
New enhancements and optimizations take OxygenOS beyond stock android. Discover what’s new: https://t.co/4ELTA2uORs pic.twitter.com/OpG4imTYNg
— OnePlus India (@OnePlus_IN) December 1, 2016
രണ്ട് വ്യത്യസ്ഥമായ മോഡലുകളിലാണ് ഫോൺ ഇറക്കിയിരിക്കുന്നത്. ഗൺ മെറ്റൽ, സോഫ്റ്റ് ഗോൾഡ് എന്നീ നിറങ്ങളിൽ വരുന്ന 64 ജിബി ഫോണിന്റെ വില 29,999 രൂപയും, 128 ജിബി ഫോണിന്റെ വില 34,999 രൂപയുമാണ്. ഈ ഫോൺ ഗൺ മെറ്റൽ നിറത്തിൽ മാത്രമേ കമ്പനി പുറത്തിറക്കിയിട്ടുള്ളു.
നിരവധി സവിശേഷതകൾ കോർത്തിണക്കിയ ഈ ഫോൺ സ്മാർട്ട് ഫോൺ വിപണി കീഴടക്കും എന്ന് തന്നെയാണ് നിർമ്മാതാക്കളുടെ വിശ്വാസം.
one plus 3T in indian market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here