സിനിമാ തീയേറ്ററില്‍ ഒരു കുപ്പിവെള്ളം ഉണ്ടാക്കിയ നല്ല സന്ദേശം

മാനാഞ്ചിറ സ്‌ക്വയറിനു മുൻവശത്തെ കോഴിക്കോട്ടെ പ്രശസ്തമായ ‘ക്രൗണ്‍’ തീയേറ്ററിലാണ് സംഭവം . നവംബര്‍ 27ന് ‘ഡിയര്‍ സിന്ദഗി’ ചിത്രത്തിന്റെ മാറ്റിനി ഷോയ്ക്ക് കയറിയ ആളുകൾക്കാണ് രസകരമായ അനുഭവമുണ്ടായത്.
ഷോ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു കൂട്ടം ചെറുപ്പക്കാർ സിനിമ കാണാൻ വന്ന പ്രേക്ഷകർക്ക് സൗജന്യമായി ഓരോ കുപ്പി വെള്ളം നൽകിയത്.
എന്നാൽ അവരിൽ ചിലർ കുപ്പിയുടെ അടപ്പ് തുറന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചെങ്കിലും കുപ്പിയുടെ അടപ്പ് തുറക്കാൻ കഴിയാതെ വന്നതിനാൽ അതിനു കഴിഞ്ഞില്ല. കാരണം കുപ്പിയുടെ അടപ്പ് തുറക്കാൻ പറ്റാത്തവിധം മുറുകെ അടച്ചിരുന്നു. പലരും പഠിച്ച പണി 18 ഉം ശ്രമിച്ചിട്ടും പരാജിതരാകേണ്ടി വന്നു. അവസാനം ചിലരുടെ നിയന്ത്രണം വിട്ടു
ആ സമയത്താണ് സ്‌ക്രീനിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്, അത് കണ്ടതും കലിതുള്ളിയ മുഴുവനാളുകളും ഒരേ സ്വരത്തിൽ കയ്യടിച്ചത്;
എന്താണ് സംഭവമെന്നല്ലേ ആലോചിക്കുന്നത്??? അതറിയാൻ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ
ഫറൂഖ് കോളജിലെ ‘ഫറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്’ വിദ്യാര്‍ത്ഥികളാണ് സംഭവം ഒരുക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here