Advertisement

ജയലളിതയുടെ അഭിനയ ജീവിത്തിലെ നാഴിക്കക്കല്ലുകൾ

December 6, 2016
2 minutes Read
facts about Jayalalitha

രാഷ്ട്രീയക്കാരി, അഭിനേത്രി, നർത്തകി, ഗായിക …ഇങ്ങനെ നീളുന്നു തമിഴ് മക്കളുടെ ‘അമ്മ’ ജയലളിതയുടെ വിശേഷണങ്ങൾ. എന്നാൽ ഇതിനൊക്കെ പുറമേ നിരവധി റെക്കോർഡുകളും ജയയുടെ പേരിലുണ്ട് !

1. ശിവാജി ഗണേഷന്റെ പ്രവചനം

അഭിനേത്രിയും , രാഷ്ട്രീയ കാരിയും മാത്രമല്ല മികച്ച നർത്തകിയും കൂടിയായിരുന്നു ജയലളിത. ഭരതനാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കതക് എന്നിങ്ങനെ നിരവധി നൃത്തരൂപങ്ങൾ പഠിച്ചിട്ടുള്ള ജയയുടെ ന്യത്തം കണ്ട ശിവാജി ഗണേശൻ ജയ ഒരു നാൾ അറിയപ്പെടുന്ന നടിയാവുമെന്ന് അവരുടെ അമ്മയോട് പറഞ്ഞിരുന്നു.

2. ആദ്യ ചിത്രം 13 ആം വയസ്സിൽ

ബാലതാരമായാണ് ജയലളിത സിനിമാ ലോകത്ത് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ‘ശ്രീ ശൈല മഹാത്മേ’ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അത്.

3. ജയലളിത ഇംഗ്ലീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

ചെറുപ്പം മുതലേ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന ജയലളിത. നിരവധി നാടകങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ജയ ഒരു ഇംഗ്ലിഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ പ്രസിഡന്റായ വിവി ഗിരിയുടെ മകൻ ശങ്കർ ഗിരിയുടെ ‘ടീ ഹൗസസ് ഓഫ് ദി ഓഗസ്റ്റ് മൂൺ’ എന്ന നാടകത്തിലെ ജയയുടെ പ്രകടനം കണ്ട് ശങ്കർ തന്നെയാണ് ജയയെ ‘ദി എപിസ്റ്റൽ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് ജയയെ കാസ്റ്റ് ചെയ്യുന്നത്.

4. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്റർ

ജയലളിത നായികയായി ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രം ‘ ചിന്നഡ ഗോംബേ’ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. അന്ന് ജയലളിതയ്ക്ക് വെറും 15 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു.

5. ആർക്കും തകർക്കാൻ കഴിയാത്ത ബോക്‌സ് ഓഫീസ് റെക്കോർഡിന് ഉടമ

ഏറ്റവും കൂടതൽ സിൽവർ ജൂബിലി ഹിറ്റുകൾ സ്വന്തമായുള്ള ഏക തമിഴ് അഭിനേത്രിയാണ് ജയലളിത. തുടർച്ചയായി 6 മാസക്കാലം ബോക്‌സ് ഓഫീസിൽ ഓടുന്ന സിനിമയെയാണ് സിൽവർ ജൂബിലി ഹിറ്റ് എന്ന വിശേഷിപ്പിക്കുന്നത.് ജയലളിത കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്ത 92 ചിത്രങ്ങളിൽ 85 ഉം സിൽവർ ജീബിലി ഹിറ്റുകളായിരുന്നു.

6. അഭിനയിച്ച എല്ലാ തെലുങ്ക് സിനിമകളും സൂപ്പർ ഹിറ്റ്

ജയലളിത അഭിനയിച്ച 28 കന്നഡ ചിത്രങ്ങളും വൻ ഹിറ്റുകളാണ് സൃഷ്ടിച്ചത്. കൂടാതെ അവയെല്ലാം സിൽവർ ജൂബിലി ഹിറ്റുകളായിരുന്നു. അക്കിനേനി നാഗേശ്വര റാവുവിനോടൊപ്പമാണ് തെലുങ്കിൽ ജയ അരങ്ങേറ്റം കുറിച്ചത്. ജയലളിതയുടെ അവസാന തെലുങ്ക് ചിത്രവും ഇദ്ദേഹത്തോടൊപ്പം തന്നെയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

7. ഓസ്‌കാറിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ തമിഴ് ചിത്രം ജയലളിതയുടേത് ആയിരുന്നു

ശിവാജി ഗണേശനോടൊപ്പം ജയ അഭിനയിച്ച ‘ദൈവ മഗൻ’ എന്ന ചിത്രമാണ് ആദ്യമായി തമിഴിൽ നിന്നും ഓസ്‌കാറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. മികച്ച വിദേശഭാഷാ ചിത്രം എന്ന ഇനത്തിലേക്കാണ് കേന്ദ്ര സർക്കാർ ഈ ചിത്രത്തെ നോമിനേറ്റ് ചെയ്തത്.

8.

തമിഴിലും തെലുങ്കിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ജയലളിതയുടെ അഭിനയ മികവ്. ഈ രണ്ട് ഭാഷകൾ കൂടാതെ മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ജയ അഭിനയിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നെന്ന പോലെ ഈ 5 ഭാഷകളിലും ജയ അഭിനയിച്ച ആദ്യ ചിത്രങ്ങളെല്ലാം ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളായിരുന്നു.

9. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പണം പ്രതിഫലം  വാങ്ങുന്ന നായികയായിരുന്നു ജയ

1961 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ 118 ബോക്‌സ് ഓഫീസ് ഹിറ്റുകളാണ് ജയ സിനിമാ ലോകത്തിന് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ തമിഴിലെ ആദ്യ വനിത സൂപ്പർ സ്റ്റാറാണ് ജയലളിത.

10. ഒരു ചിത്രത്തിൽ മുഖ്യമന്തിയായും ജയ അഭിനയിച്ചിട്ടുണ്ട്

1992 പുറത്തിറങ്ങിയ ‘നീങ്ക നല്ലാ ഇരുക്കണം’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു ജയ. ്തിൽ മുഖ്യമന്ത്രിയായാണ് ജയ വേഷമിട്ടത്.

facts about Jayalalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top