ഡിജിറ്റലാകാൻ നറുക്കെടുപ്പും സമ്മാനങ്ങളും

നോട്ട് പിൻവലിച്ചതോടെ പണമിടപാടുകൾ ഡിജിറ്റലാകാൻ പുതിയ വഴികൾ തേടുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പണമിടപാടുകൾക്ക് ഭാഗ്യ നറുക്കെടുപ്പുകളിലൂടെ സമ്മാനം നൽകാൻ നിതി ആയോഗ് നിർദ്ദേശം നൽകി.
ആഴ്ചയിലും മൂന്നുമാസത്തിലൊരിക്കലും നറുക്കെടുപ്പ് നടത്തി സമ്മാനം നൽകാനാണ് നാഷനൽ പേമെൻറ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയോട് (എൻ.പി.സി.ഐ) നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ട് പിന്വലിച്ചതോടെ ഡിജിറ്റൽ പണമിടപാടുകളുടെയും ഇടപാട് നടത്തുന്ന തുകയുടെയും എണ്ണം വർദ്ധിച്ചതായും നിതി ആയോഗ്. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇലക്ട്രോണിക് പണമിടപാട് നടക്കുന്നുവെന്ന് ഉറപ്പാക്കണം. 500, 1000 നോട്ടുകൾ പിൻവലിച്ച നവംബർ എട്ടിനുശേഷം ഇത്തരം പണമിടപാട് നടത്തിയിട്ടുള്ള ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും സമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here