കൊച്ചി മെട്രോ: അവലോകന യോഗം ഇന്ന്

കൊച്ചി മെട്രോയുടെ അവലോകനയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. മെട്രോക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രവും ഇന്ന് ഒപ്പ് വയക്കും.
ഉച്ചക്ക് 12ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫീസിലാണ് യോഗം ചേരുക. മെട്രോയുടെ ആലുവ-പേട്ട റൂട്ടിലെ പുരോഗതിയാണ് വിലയിരുത്തുക. കാക്കനാട്ടേക്കുള്ള മെട്രോയുടെ അടുത്തഘട്ടം, ജലമെട്രോ പദ്ധതി, കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത നഗരവത്കരണ പദ്ധതികള്‍, ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം ഉറപ്പാക്കല്‍ നിയമം, മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചട്ടം അംഗീകരിക്കല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്യും.
kochi metro crucial meeting, metro, water metro, aluva , metro station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here