‘ഒരു മുഖ്യമന്ത്രിക്ക് നൽകാനാവാത്ത എന്ത് സംരക്ഷണമാണ് താങ്കൾ നാട്ടുകാർക്ക് നൽകുന്നത് ‘

ഭോപ്പാലിൽ പിണറായി വിജയനെ തടഞ്ഞ സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമ്മന്റുകൾകൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭാപ്പാലിൽ തടഞ്ഞിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേജിലാണ് മലയാളികളുടെ പൊങ്കാല.
കണ്ണൂരിൽ പ്രശ്‌നങ്ങൾ ക്തതി നിൽക്കുന്ന സമയത്ത് പോലും അവിടെയെത്തിയ രാജ്‌നാദ് സിംഗ് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് മുഖ്യമന്ത്രിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരുന്നു. ‘ ഒരു മുഖ്യമന്ത്രിക്ക് നൽകാനാവാത്ത എന്ത് സംരക്ഷണമാണ് സാർ, താങ്കൾ നാട്ടുകാർക്ക് കൊടുക്കുന്നത്’ എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഒരു മലയാളി പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
madhyapradesh-cms-fb-post-flooded-with-malayalam-posts-on Kerala CM denied security for Bhopal event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here