എട്ട് വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ച് മൂടിയതായി വെളിപ്പെടുത്തല്‍

എട്ട് വര്‍ഷം മുമ്പ് കാണാതായ സ്വകാര്യ പണമിടപാടുകാരനെ കൊന്നു കുഴിച്ച് മൂടിയതായി വെളിപ്പെടുത്തല്‍. തലയോലപ്പറമ്പ് സ്വദേശി കാലായില്‍ മാത്യുവിനെയാണ് കൊന്നതായി കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അനീഷ് നടത്തിയ കടയ്ക്കുള്ളിലാണ് മാത്യുവിനെ കൊന്ന ശേഷം കുഴിച്ച് മൂടിയത്.
ഇപ്പോള്‍ ഇരുനിലെ കെട്ടിടം വന്ന ഇവിടെ തറപൊളിച്ച് പോലീസ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അനീഷ് അവിടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഇവിടെയും കള്ളനോട്ട് അടിക്കാന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലാകുകയായിരുന്നു.
അനീഷിന്റെ പിതാവ് വാസുവിന്റെ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്. അനീഷാണ് കൊല നടത്തിയതെന്ന് കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയോട് വാസു പറയുകയായിരുന്നു. മൊഴി ഉൾക്കൊള്ളുന്ന ഒാഡിയോ തലയോലപറമ്പ് പൊലീസിന് നൈസി കൈമാറിയതോടെയാണ് എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് തുമ്പുണ്ടാകുന്നത്.
thalayolaparambu murder case, murder, aneesh, mathew, burried inside the shop, case, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here