ഫ്‌ളിപ്‌കാർട്ട് ഡെലിവറി ബോയിയെ സ്മാർട്ട്‌ഫോണിനു വേണ്ടി കൊന്നു

തനിക്ക് താങ്ങാവുന്നതിലും അധികം വിലമതിക്കുന്ന സ്മാർട്ട്‌ഫോൺ കൊണ്ടുവന്ന ഫഌപ്കാർട്ട് ഡെലിവറി ബോയി നഞ്ചുണ്ടസ്വാമിയെ കൊന്ന ബംഗലൂരു സ്വദേശി വരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജിം ട്രെയിനറായ വരുൺ (22) ഇരുമ്പ് കമ്പിയും, പൂ ചട്ടിയും ഉപയോഗിച്ചാണ് നഞ്ചുണ്ടസ്വാമിയെ കൊന്നത്. കഴുത്തിൽ നിന്ന് താഴേക്ക് മുറിവുണ്ടാക്കിയാണ് കൊല നടത്തിയത്. ശേഷം ജിം സ്ഥിതി ചെയ്യുന്ന അലഹാബാദ് ബാങ്ക് ബിൽഡിങ്ങിന്റെ ബേസ്‌മെന്റിൽ ശരീരം ഒളിപ്പിച്ചു. 12,000 രൂപയുടെ മൊബൈലാണ് നഞ്ചുണ്ടസ്വാമി ഡെലിവർ ചെയ്തത്.
നഞ്ചുണ്ടസ്വാമിയുടെ ഭാര്യ ലക്ഷ്മി തന്റെ ഭർത്താവിനെ കാൺമാനില്ല എന്ന് പരാതി നൽകിയതോടെയാണ് ആ ഞെട്ടിക്കുന്ന കൊലപാതക കഥ പുറം ലോകം അറിയുന്നത്.
നഞ്ചുണ്ടസ്വാമി അവസാനമായി ഡെലിവറി നടത്തിയ അഡ്രസ് തേടിയെത്തിയ പോലീസാണ് മൃതദേഹം ബോസ്‌മെന്റിൽ നിന്നും കണ്ടെടുത്തത്. കൊല നടന്നതിന് ശേഷം വരുൺ ജിം തുറന്നിരുന്നില്ല. ഇത് പ്രദേശവാസികൾക്കിടയിൽ സംശയം ജനിപ്പിച്ചിരുന്നു.
നഞ്ചുണ്ടസ്വാമിയുടെ ബാഗിൽ നിന്ന് വരുൺ ഓർഡർ ചെയ്തത് അടക്കമുള്ള മൂന്ന് ഫോണുകൾ വരുൺ എടുത്തിരുന്നു. മെക്കാനിക്കായ അച്ഛൻ സ്മാർട്ട് ഫോൺ വാങ്ങാനുള്ള കാശ് നൽകാത്തതിനെ തുടർന്ന് വരുൺ രൂപീകരിച്ച പ്ലാനാവാം ഇതെന്നും പോലീസ് സംശയിക്കുന്നു.
man killed flipkart deliveryboy for a smart phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here