ജയലളിതയുടെ മരണം: ഞെട്ടിപ്പിക്കുന്ന തെളിവുമായി ഇമെയില്‍ പുറത്ത്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് കാരണം മരുന്ന് മാറിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുമായി എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ഇമെയില്‍ പുറത്ത്. പ്രമേഹത്തിന്റെ മരുന്ന് മാറി നല്‍കിയതാണ് മരണത്തിന് കാരണമായതെന്നാണ് ഇമെയിലിലുള്ളത്.
ബര്‍ക്ക ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ചമെയിലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പാണ് മരുന്ന് മാറി നല്‍കിയത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ മേധാവി പ്രതാപ് സിറെഡ്ഡിയുടെ മക്കളുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും മെയിലിലുണ്ട്.
Barkha Dutt’s email on jayalalitha death ,ndtv, tamil nadu, appolo hospital, medicine changes, diabetics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here