എൺപതിന്റെ നിറവിൽ ഫ്രാൻസിസ് മാർപ്പാപ്പ

ആഗോള കത്തോലിക്ക സഭയുടെ പരമാധികരാരിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഇത് എൺപതാം പിറന്നാൾ മധുരം. ഹോസെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപ്പാപ്പ ജനിച്ചത് 1936 ഡിസംബർ 17നാണ്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ് ഫ്രാൻസിസ് മാർപ്പാപ്പ. 2013 മാർച്ച് 13നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.ധ1പ അർജന്റീനക്കാരനായ ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്.
ലളിതമായ ജീവിതം നയിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ പിറന്നാൾ ദിനത്തിൽ ആഘോഷങ്ങൾ ഒന്നുംതന്നെയില്ല. സാധാരണ രീതിയിൽ സഞ്ചരിക്കുകയും സാധാരണക്കാരെപ്പോലെ ജീവിക്കുകയും ചെയ്യുന്ന മാർപ്പാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്സ് പട്ടികയിൽ 4ആം സ്ഥാനം നേടിയിരുന്നു.
ജന്മദിനാശംസകൾ നേരാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വാസികളോട് മുൻകൂർ ആശംസ ലഭിക്കുന്നവർ നിർഭാഗ്യവാൻമാരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ ചിന്തകൾകൊണ്ടും വീക്ഷണങ്ങൾകൊണ്ടും എന്നും വ്യത്യസ്തനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയെയും ദക്ഷിണാഫ്രിക്ക യെയും അദ്ദേഹം ചർച്ചയ്ക്ക് ക്ഷണിച്ചു. സ്വവർഗ്ഗാനുരാഗികളെ പിന്തുണച്ചു. ഗർഭഛിദ്രം നടത്തിയവർക്ക് മാപ്പ് നൽകാനും കുമ്പസാരത്തിലൂടെ പാപമോചനം നേടാനും അവസരം നൽകി.
pope francis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here