മഞ്ഞക്കടലായി കലൂർ സ്റ്റേഡിയം

കലൂർ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കളി തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നെഞ്ചിടിപ്പോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ സ്‌റ്റേഡിയത്തിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സച്ചിനും ഗാംഗുലിയുമടക്കമുള്ള ടീം ഉടമകളും താരങ്ങലും സ്റ്റേഡിയത്തിലേക്കെത്തി.
മഞ്ഞയും ചുവപ്പും ഏറ്റുമുട്ടുന്ന നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആറാധകർ. ടിക്കറ്റ് ലഭിക്കാനില്ലെന്ന പരാതികൾ ഉയർന്നിരിന്നെങ്കിലും അവസാന നിമിഷമായതോടെ പരാതികൾക്കോ പരിഭവങ്ങൾക്കോ സ്ഥാനമില്ലെന്ന് തെളിയിച്ചുകൊണ്ട് ആരാധകർ ഒരേ സ്വരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിനാി ആർത്തിരമ്പുകയാണ്.
സ്റ്റേഡിയത്തിലെത്താൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഗ് സ്‌ക്രീനുകളിൽ കലി പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എറണാകുളം സേക്രഡ് ഹാർഡ് ബി.എം.ഐ പബ്ലിക്ക് സ്‌കൂൾ, ഫോർട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയർ, എറണാകുളം ദർബാർഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകർക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here