ഹോളിവുഡ് അല്ല ‘ഹോളിവീഡ്’ !!

ഹോളിവുഡ് ഹിൽസ് കണ്ട ലോസാഞ്ചൽസ് നഗരവാസികൾ ആദ്യമൊന്ന് ഞെട്ടി. കാരണം ‘ഹോളിവുഡ്’ എന്നതിന് പകരം ‘ഹോളിവീഡ്’ എന്നാണ് ഹോളിവുഡ് ഹിൽസിൽ കാണുന്നത്. കണ്ണുകളുടെ പ്രശ്‌നമാണെന്ന് ധരിച്ച് മിക്കവരും കണ്ണൊക്കെ തിരുമ്മി നോക്കി. എന്നിട്ടും മാറ്റമില്ല ‘ഹോളിവീഡ്’ തന്നെ !!
പിന്നീടാണ് ഇതിന് പിന്നിലെ കളി മനസ്സിലാവുന്നത്. നവംബറിൽ എലക്ട്രൽ വിജയം നേടിയ പ്രപോസിഷൻ 64 നെ സൂചിപ്പിച്ച് കൊണ്ടായിരുന്നു ഒരു കൂട്ടം വ്യക്തികൾ ചേർന്ന് നടത്തിയ ഈ പേരുമാറ്റം. പ്രപ്പോസിഷൻ 64 പ്രകാരം സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. കഞ്ചാവിനെ ഇംഗ്ലീഷിൽ ‘വീഡ്’ (Weed) എന്നും പറയും. അങ്ങനെയാണ് ഹോളിവുഡ് ‘ഹോളിവീഡ്’ ആവുന്നത്.
2018 മുതൽ കഞ്ചാവിന്റെ വിൽപ്പനയും, അതിനു മേൽ ചുമത്തിയിരിക്കുന്ന നികുതിയും ആരംഭിക്കും.
1923 ലാണ് ‘ഹോളിവുഡ്’ എന്ന് ഹോളിവുഡ് ഹിൽസിന് മുകളിൽ ആദ്യമായി സ്ഥാപിച്ചത്. പുതിയ ഹൗസിങ്ങ് ഡെവലപ്‌മെന്റിന്റെ പരസ്യമായാണ് ഹോളിവുഡ്‌ലാന്റ് എന്ന് പറയപ്പെടുന്ന ‘ഹോളിവുഡ്’ മലമുകളിൽ സ്ഥാപിച്ചത്.
hollywood sign vandalized to hollyweed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here