കരീന കപൂറിന്റെ Income Tax അക്കൗണ്ട് ഹാക്ക് ചെയ്ത ഉദ്യോഗസ്ഥന്‍ പിടിയില്‍

ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ ഐ.ടി അക്കൗണ്ട് ഹാക്ക് ചെയ്ത പാരാമിലിട്ടറി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ. പാരാമിലിട്ടറി ഉദ്യോഗസ്ഥനായ മനീഷ് തിവാരിയാണ് പൊലീസ് പിടിയിലായത്.
കരീനയോടുള്ള കടുത്ത ആരാധനയായിരുന്നു ഇതിന് പിന്നില്‍. കരീനയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിനായി താരത്തിന്റെ ആദായ നികുതി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ മുംബൈ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന് ആസ്പദമായ ഹാക്കിംഗ് ഉണ്ടാകുന്നത്. ഇയാള്‍ താരത്തിന്റെ ഇന്‍കം ടാക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സിക്ലറേഷന്‍ ഫോം അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഡിക്ലറേഷന്‍ നേരത്തെ സമര്‍പ്പിച്ചതിനാല്‍ ഇതിൽ സംശയം തോന്നിയ കരീനയുടെ ചാര്‍ട്ടട് അക്കൗണ്ടന്റ് പരാതി നല്‍കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here