ബാങ്കുകളിൽ 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം എത്തിയതായി നിഗമനം

- നിഷ്‌ക്രിയ അക്കൗണ്ടുകളിൽ എത്തിയത് 25000 കോടി
- വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 10,700 കോടി
- സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി
- വായ്പ തിരിച്ചടവ് ഇനത്തിൽ 80,000 കോടി
നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പിന്റെ നിഗമനം. സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണമെത്തിയതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
നിഷ്‌ക്രിയ അക്കൗണ്ടുകളിൽ എത്തിയത് 25000 കോടി രൂപയുടെ നിക്ഷേപം. ആദായ നികുതി വകുപ്പിന്റെ ഇളവുകളുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം എത്തിയത് 10,700 കോടി രൂപ. പല അക്കൗണ്ടുകളും വ്യാജമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വായ്പ തിരിച്ചടവ് ഇനത്തിൽ 80,000 കോടി രൂപയാണ് ബാങ്കുകളിലെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here