നോട്ട് നിരോധനത്തിനെതിരെ ട്രെയിൻ തടയൽ സമരം

നോട്ട് നിരോധനത്തിനെതിരെ ട്രെയിൻ തടയൽ സമരം നടത്താൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. നോട്ട് നിരോധനം നടത്തി നരേന്ദ്ര മോഡി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ഇതിനെതിരെ ജനുവരി 17ന് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ കറൻസി ആന്ദോളൻ എന്ന പേരിൽ സമരം സംഘടിപ്പിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.
കേരളത്തിൽ എന്ത് സമരം നടന്നാലും മോഡി അറിയില്ല. എന്നാൽ കേരള സംസ്ഥാനം ഉണ്ടെന്ന് മോഡി അറിയണം. അതുകൊണ്ടാണ് ട്രെയിൻ തടയുന്നതെന്നും ജോർജ് പറഞ്ഞു.
മോഡി കേരളത്തോട് വൈരാഗ്യം തീർക്കുകയാണെന്നും കേന്ദ്ര നടപടിയിൽ പ്രതിഷേധമുള്ള എല്ലാവരെയും സമരത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ജോർജ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here