നോക്കിയയുടെ ആൻഡ്രോയിഡ് ഫോണിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ വിപണിയിൽ എത്തി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാൻഡ്‌സെററ് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിലുള്ളതാണ്. ഫോൺ വിപണി ഒരു കാലത്ത് അടക്കിഭരിച്ചിരുന്ന നോക്കിയയുടെ തിരിച്ചു വരവിൽ നോക്കിയ 6 നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ….
- നോക്കിയ ഇനി നൂഗ
നോക്കിയ ആരാധകർക്ക് ഇനി ആശ്വസിക്കാം. സിമ്പിയൻ പോലുള്ള പഴഞ്ചൻ സോഫ്റ്റ്‌വെയറുകളല്ല പുത്തൻ നോക്കിയ ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്. മറിച്ച് ആൻഡ്രോയിഡിന്റെ പുത്തൻ വേർഷനായ നൂഗയാണ്.
2. നോക്കിയ 6 എന്ന ബഡ്ജറ്റ് ഫോൺ
ഷവോമി, മോട്ടോ ജി എന്നീ ബഡ്ജറ്റ് ഫോണുകളെ വെല്ലുന്നതാണ് നോക്കിയ 6 എന്ന ബഡ്ജറ്റ് ഫോൺ. 16,760 രൂപ വിലമതിക്കുന്ന ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 430 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 4 ജിബി റാം, ഫുൾ എച്ഡി സ്‌ക്രീൻ, എന്നിവയാണ് നോക്കിയ 6 ന്റെ മറ്റ് സവിശേഷതകൾ.
3. ഫിംഗർ പ്രിന്റ് സ്‌കാനർ
നോക്കിയ 6 ന് ഫിംഗർപ്രിന്റ് സ്‌കാനറുണ്ട്. സിനിമ തിയറ്റുകളിൽ ശബ്ദ വിസമയം തീർക്കുന്ന ഡോൾബി അറ്റ്‌മോസ് നോക്കിയയുടെ ഈ പുത്തൻ ഫോണിലുണ്ട്.
4. ലൂമിയ പോലെ ഇരിക്കുമെങ്കിലും ഇത് ലൂമിയ അല്ല
നോക്കിയ ലൂമിയയുമായി നല്ല സാമ്യമുണ്ട് നോക്കിയ 6 ന്. ലൂമിയയുടെ പുറകിൽ ഉണ്ടായിരുന്ന കവർ പ്ലാസ്റ്റികും അറ്റത്തുള്ളവ മെറ്റലിനോട് സദ0ശ്യമുള്ള വസ്തുവായിരുന്നെങ്കിൽ നോക്കിയ 6 ൽ വൺപ്ലസ് 3ടിയിലേത് പോലെ അലീമിനിയം ബോഡിയാണ്.
5. നോക്കിയ 6 ‘നോക്കിയ’യുടേത് അല്ല
നോക്കിയ കമ്പനി എച്എംഡി ഗ്ലോബൽ എന്ന കമ്പനിയ്ക്ക് കൈമാറി. ഇനിയുള്ള പത്ത് വർഷത്തേക്ക് നോക്കിയ ഫോൺ നിർമ്മിക്കാനുള്ള അവകാശം എച്എംഡി കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്.
6. ഇപ്പോൾ ചൈനയിൽ മാത്രം
നോക്കിയ 6 ഇപ്പോൾ ചൈനയിൽ മാത്രമേ ലഭ്യമുള്ളു. ഭീമൻ ചൈനീസ് ഓൺലൈൻ വെബ്‌സൈറ്റായ ജെഡി.കോമിലും ഫോൺ ലഭ്യമാണ്.
7. അടുത്തത് യൂറോപ്പിൽ
അടുത്ത മാസം മുതൽ നോക്കിയ 6 യൂറോപ്യൻ രാജ്യങ്ങളിൽ വിപണനം ചെയ്ത് തുടങ്ങുമെന്നാണ് സൂചന. നോക്കിയയുടെ ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 27 ന് ഫോൺ സമ്പന്ധിച്ച് കൂടുതൽ അറിയിപ്പുകൾ ഉണ്ടാകും എന്നത് ടെക്ക് ലോകം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
7 unknown facts about Nokia 6 android
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here