ഈ ആൺകുട്ടികളും പെൺകുട്ടികളും ഉറച്ച ശബ്ദത്തിൽ പറയുന്നതെന്ത് ?

പെൺകുട്ടികൾക്ക് ആപൽഘട്ടങ്ങളിൽ സ്വയം രക്ഷിക്കാനുള്ള ആയോധനമുറകളും, എങ്ങനെ ‘നോ’ പറയണമെന്നും പരിശീലിപ്പിക്കുകയാണ് കെനിയയിലെ നയരോബി എന്ന ചേരിയിൽ.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അധികരിച്ച് വരുന്ന ഈ സാഹചര്യത്തിൽ പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യഗതയെ കുറിച്ച് പങ്കുവയക്കുകയാണ് ഈ അധ്യാപകർ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താനും, തടയാനും വേണ്ട പരിശീലനങ്ങൾ ചെറുപ്പത്തിലേ തന്നെ ആൺകുട്ടികൾക്കും നൽകുകയാണ് ഇവിടെ.
കണക്കുകൾ പ്രകാരം കെനിയയിലെ 15 നും 49 നും ഇടയിലുള്ള 45 ശതമാനം സ്ത്രീകളും ശരീരിക പീഡനങ്ങൾക്ക് ഇരയാണ്.
ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക മുമ്പ് മിനി സ്‌കേർട്ട് ഇടുന്ന സ്ത്രീകൾ സെക്‌സിന് സന്നധരാണ് എന്നാണ് 80 ശതമാനം ആൺകുട്ടികളും വിശ്വസിച്ചിരുന്നത്. എന്നാൽ ക്ലാസ് തുടങ്ങിയതിൽ പിന്നെ ഈ കണക്ക് 30 ശതമാനമായി കുറഞ്ഞു.
These girls are training to knock out rapists Kenya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here