വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ; ഏഴിക്കര ക്യാമ്പുകളില്‍ പരിശോധന

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധന നടത്തി. ചാത്തനാട്, ഏഴിക്കര, കെടാമംഗലം നന്ത്യാട്ടുകുന്നം എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ പരിശോധിക്കുകയും അവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ താമസിപ്പിച്ച തൊഴിലുടമകളായ രണ്ടു പേര്‍ക്ക് നോട്ടീസ് നല്‍കി. ഒമ്പത് താമസസ്ഥലങ്ങളിലും മൂന്ന് സ്ഥാപനങ്ങളിലും നടത്തിയ പരിശോധയില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട ആരെയും കണ്ടെത്തിയില്ല.
ഏഴിക്കര സാമൂഹ്യരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജവഹര്‍ കെ.ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലിബിന്‍.പി.ആര്‍, രശ്മി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ വിനോദ് പൗലോസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here