തെയ്യത്തിന്റെ നാട്ടിൽ കൗമാരകലയുടെ കിരീടം കോഴിക്കോട് സ്വന്തമാക്കി

തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിന് സ്വന്തം. ഇക്കാര്യത്തിൽ തിരുവനന്തപുരത്തിന്റെ റെക്കോർഡ് ആണ് തകർന്നത്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിൻറുമായി കോഴിക്കോട് സ്വർണകപ്പ് നിലനിര്‍ത്തിയത്.
ഇഞ്ചോടിഞ്ച് പൊരുതി നിന്ന പാലക്കാടിന് 936 പോയിൻറ് നേടി. കണ്ണൂർ 933 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടിന്റെ എട്ട് ഹയർ അപ്പീലുകളും തള്ളിയതോടെ കോഴിക്കോട് കിരീടം നിലനിർത്തുകയായിരുന്നു.
21 തവണയാണ് കോഴിക്കോട് കലോത്സവത്തിൽ സ്വർണകപ്പ് ജേതാക്കളായത്.20 തവണ ഒറ്റക്ക് ജേതാക്കളായപ്പോള്‍ 2015-ല്‍ ഫോട്ടോ ഫിനിഷില്‍ പാലക്കാടുമായി കിരീടം പങ്കിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here