മൂന്നാറില്‍ അക്രമം,14പേര്‍ക്ക് പരിക്ക്

മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ജാതിതിരിഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 14പേര്‍ക്ക് പരിക്ക്. കണ്ണന്‍ ദേവന്‍ കമ്പനി ലക്ഷ്മി എസ്റ്റേറ്റിലെ ലക്ഷ്മി എസ്.സി കോളനിയില്‍ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ടീ, അടിമാലി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും വെട്ടേറ്റിട്ടുണ്ട്. മൂന്ന് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കോളനിയിലെ മാരിയമ്മന്‍ കറുപ്പസാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകീട്ട് ഉത്സവം സമാപിച്ച ഉടനായിരുന്നു ഏറ്റുമുട്ടല്‍. ഉത്സവത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് തയാറാക്കിയിരുന്ന ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിഭാഗം വാഹനത്തില്‍ ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
വന്‍ പൊലീസ് സംഘം ഇപ്പോള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here