എ ഗ്രേഡോടെ ഒന്നാം സ്ഥാനം ഐടി@സ്കൂളിനും!!

സ്ക്കൂള്‍ കലോത്സവം അങ്ങ് കണ്ണൂരായിരുന്നുവെങ്കിലും, മേളയുടെ തുടിപ്പ് എല്ലാവരിലും എത്തിച്ച ഒരു സംഘമുണ്ട്. ഐടി@സ്ക്കൂള്‍!. വെബ്സൈറ്റ്, വെബ് ലൈവ് സ്ട്രീമിങ്, പൂമരം മൊബൈൽ ആപ്പ്, വിക്ടേഴ്സ് ചാനൽ തുടങ്ങിയ മാധ്യമങ്ങളിലൂടെ കലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ ജനങ്ങളിലേക്ക് എത്തിച്ചത് ഈ കൂട്ടായ്മയാണ്.
പൂമരം മൊബൈല്‍ ആപ്പ് വഴി പരമാവധി ജനങ്ങള്‍ മേളയുടെ ഭാഗമായി, വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കേരളത്തിലെ എല്ലാ മാധ്യമസ്ഥാപനങ്ങളേയും കലോത്സവ വാര്‍ത്തകള്‍ കൃത്യതയോടെ തത്സമയം അറിയിച്ചു ഐടി @ സ്ക്കൂളിനായിയി. കലോത്സവത്തിലെ സമ്മാനാര്‍ഹമായി കഥ, കവിത, ചിത്ര രചന തുടങ്ങി എല്ലാ കലാസൃഷ്ടികളും ഇനി സ്കൂൾ വിക്കിയിൽ സൂക്ഷിക്കപ്പെടും. ഇനി അത് എപ്പോൾ വേണമെങ്കിലും വായിക്കുകയും ചെയ്യാം.
IT @ school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here