പുതിയ വനിതാ ബറ്റാലിയൻ വരുന്നു

സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂർ ജില്ലയോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവിൽദാർ, 380 വനിതാ പോലീസ് കോൺസ്റ്റബിൾ, 5 ഡ്രൈവർ, 10 ടെക്‌നിക്കൽ വിഭാഗം, 1 ആർമറർ എസ്.ഐ, 20 ക്യാമ്പ് ഫോളോവർമാർ, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയർ സൂപ്രണ്ട്, 1 കാഷ്യർ / സ്റ്റോർ അക്കൗണ്ടന്റ്, 8 ക്ലാർക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here