Advertisement

ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം; ബിനിലിനെ അനുമോദിച്ചു

January 29, 2017
0 minutes Read
binil

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ധീരതയ്ക്കുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ അത്താണി സ്വദേശി ബിനിൽ മഞ്ഞളിയെ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ അനുമോദിച്ചു. ജില്ലാ ശിശുക്ഷേമസമിതിയുടെയും ചൈൽഡ്‌ലൈനിന്റെയും ആഭിമുഖ്യത്തിലായിരുന്നു അനുമോദനയോഗം. രാജഗിരി പബഌക് സ്‌കൂളിലെ പഌ് വൺ വിദ്യാർത്ഥിയാണ് ബിനിൽ. 2016 എപ്രിൽ 17ന് വാഹനം മറിഞ്ഞ് പെരിയാർവാലി ഇറിഗേഷൻ കനാലിൽ വീണ സ്ത്രീയെ രക്ഷിച്ചതിനെത്തുടർന്നാണ് ബിനിലിന് ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

മാതൃകാപരവും ധീരവുമായ പ്രവൃത്തിയാണ് ബിനിലിന്റേതെന്ന് കളക്ടറേറ്റിൽ നടന്ന അനുമോദനയോഗത്തിൽ എഡിഎം സി.കെ.പ്രകാശ് അഭിപ്രായപ്പെട്ടു. രാജഗിരി കോളജ് ഔട്ട്‌റീച്ച് പ്രൊജക്ട് ഡയറക്ടറായ എം.പി. ആന്റണിയുടെയും മാള ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ബീന സഖറിയയുടെയും മകനാണ് ബിനിൽ. അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ശ്യാമലക്ഷ്മി, സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസർ പ്രീതി വിൽസൺ, ചൈൽഡ്‌ലൈൻ ജില്ലാ കോർഡിനേറ്റർ എസ് അനീഷ് എന്നിവർ സംസാരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top