പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്
മുഖ്യ മന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. മുഖ്യമന്ത്രിയ്ക്ക് മൂന്ന് കത്തുകളയച്ചിട്ടും ഒരു മറുപടി പോലും ലഭിക്കാത്തതിനാലാണ് തുറന്ന കത്ത് എഴുതുന്നതെന്ന മുഖവുരയോടെയാണ് കത്ത്. ജിഷ്ണു മരിച്ചിട്ട് 23ദിവസമായിട്ടും മുഖ്യമന്ത്രി ഒന്ന് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല. കണ്ണൂരിലും, കോഴിക്കോടും അങ്ങ് വന്നപ്പോള്‍ തങ്ങളുടെ സങ്കടം കേള്‍ക്കാനും നീതി ലഭ്യമാക്കാനും ഒരിക്കലെങ്കിലും ചാവുകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത തന്നെ പിണറായി തേടി വരുമെന്ന് ആഗ്രഹിച്ച് പോയിയെന്നും മഹിജ പറയുന്നു.
കോടിയേരി പ്രസംഗിച്ച വേദിയ്ക്ക് അരികില്‍ ബോംബ് പൊട്ടിയപ്പോള്‍ ഉടന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ട മുഖ്യമന്ത്രി 23ദിവസം കഴിഞ്ഞിട്ടും തങ്ങളെ ഒന്ന് ഫോണില്‍ പോലും വിളിക്കുകയുണ്ടായില്ല.
ജിഷ്ണുവിന്റെ ഫെയ്സ് ബുക്ക് പിണറായി വിജയന് ഒന്ന് നോക്കണമെന്നും മഹിജ പറയുന്നു. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവന് പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നുവെന്നും അമ്മ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here