ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കുന്നതിന് അവസരം

സംസ്ഥാനത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും സംഭവബഹുലമായ ചരിത്രവും വരച്ചുകാട്ടുന്ന ഡോക്യുമെന്ററികള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്നു. മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നീ നിലകളില്‍ സംസ്ഥാന/ദേശീയ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്ക് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുന്നതിനായി അപേക്ഷിക്കാം. അപേക്ഷകള്‍ പൂര്‍ണമായ രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ. ആന്റ് പി.ആര്‍.ഡി ഡയറക്ടറേറ്റ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15നകം ലഭ്യമാക്കണം. അപേക്ഷയുടെ സോഫ്റ്റ് കോപ്പി ioaudiovideodocumentation@gmail.com എന്ന വിലാസത്തിലും നല്‍കേണ്ടതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here