മൊബൈൽ റിപ്പയറിങിന്റെ പേരിൽ തട്ടിപ്പ്; നിയമനടപടിയ്‌ക്കൊരുങ്ങി റഫീഖ്

മൊബൈൽ റിപ്പയറിങിന്റെ പേരിൽ പണം തട്ടുന്ന മൊബൈൽ ഷോപ്പുകൾ
എറണാകുളത്ത് സജീവമാകുന്നു. മൊബൈൽ റിപ്പയർ ചെയ്ത് നൽകാമെന്ന പേരിൽ പണം വാങ്ങുകയും എന്നാൽ റിപ്പയർ ചെയ്ത് നൽകാതെ പറ്റിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി.
ഈ ചതിയുടെ ഇരയായവരിൽ ഒരാൾ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഫീഖ് ആണ്. തന്റെ മൊബൈൽ റിപ്പയർ ചെയ്ത് ലഭിക്കാൻ ജനുവരി ഏഴിനാണ് റഫീഖ് എറണാകുളം സൗത്ത്, പള്ളിമുക്കിലെ എം എം മൊബൈൽസിൽ എത്തിയത്. ഡിസ്‌പ്ലേ പോയതാണ് മൊബൈലിന് പ്രശ്‌നം എന്നായിരുന്നു കട ഉടമ പറഞ്ഞിരുന്നത്. റിപ്പയർ ചെയ്തതിന് റഫീഖിന് 2300 രൂപയാണ് ചെലവായത്.
മൊബൈൽ ഡിസ്‌പ്ലേയ്ക്ക് ഗ്യാരണ്ടി നൽകിയിട്ടില്ലെന്നും വീണ്ടും ഡിസ്‌പ്ലേ മാറ്റിയതിന് 1000 രൂപകൂടി നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here