സാങ്കേതിക വിദ്യാരംഗത്ത് പോലീസ് മുന്നേറ്റം

കേരള പോലീസ് കമ്യൂണിക്കേഷൻ ഡിജിറ്റൽ രംഗങ്ങളിൽ സമഗ്ര മാറ്റം കുറിക്കുന്ന മൂന്ന് പദ്ധതികൾക്ക് നാളെ തുടക്കമാകും. എല്ലാ പോലീസുദ്യോഗസ്ഥർക്കും സൗജന്യ കോൾ സൗകര്യം നൽകുന്ന ‘സംഹിത’, എത്തിക്കൽ ഹാക്കർമാരുടെ യൂണിറ്റ് ‘കാക്കി ഹാറ്റ്‌സ്’, ഉദ്യോഗസ്ഥരുടെ സർവീസ് വിവരങ്ങൾ ലഭ്യമാകുന്ന ‘ക്ലോൺഫ്രീ ഹൈടെക് സ്മാർട്ട് കാർഡ്’ എന്നീ പദ്ധതികൾക്കാണ് ബ്രെുവരി 5ന് തുടക്കമാകുന്നത്. വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും മിനിസ്റ്റീരിയൽ ജീവനക്കാരേയും ഒരു മൊബൈൽ നെറ്റ്‌വർക്കിന് കീഴിലാക്കുന്നതാണ് സൗജന്യ കോൾ സംവിധാനമായ ‘സംഹിത’ പദ്ധതി. ഇവർക്കെല്ലാം ബി.എസ്.എൻ.എൽ. സിംകാർഡുകൾ നല്കും. ഇതോടെ നിലവിലെ 14945 സിം കാർഡ് ഉൾപ്പെടെ പോലീസിലെ സി.യു.ജി. സിം കാർഡുകളുടെ എണ്ണം 51084 ആകും. പുതിയ സിം കാർഡ് ലഭിക്കുന്നതോടെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും സൗജന്യ കോൾ നെറ്റ്‌വർക്കിൽ വരും. ഇവർക്ക് പരിധിയില്ലാതെ സി.യു.ജി. നമ്പരിലേക്ക് സൗജന്യമായി പരസ്പരം വിളിക്കാം. പോലീസ് സ്റ്റേഷനിലേക്ക് ലാൻഡ് ഫോൺ നമ്പരിലേക്കും സൗജന്യമായി വിളിക്കാം.
സൈബർ കുറ്റകൃത്യങ്ങളുടെ ക്രമാതീതമായ വളർച്ചയുടെ പശ്ചാത്തലത്തിലാണ് ‘കാക്കി ഹാറ്റ്‌സ് ‘എന്ന പദ്ധതി ആരംഭിക്കുത്. സൈബർ വൈദഗ്ധ്യം നേടിയ പോലീസ് സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘കാക്കി ഹാറ്റ്‌സ്’ എന്ന പേരിൽ കേരള പോലീസ് എത്തിക്കൽ ഹാക്കർമാരുടെ യൂണിറ്റ് ഇതിന്റെ ഭാഗമായി നിലവിൽ വരും. സൈബർ കുറ്റവാളികളെ ഫലപ്രദമായി നേരിടുന്നതിനും നിയമത്തിനു മുന്നിൽ എത്തിക്കുതിനും പ്രാപ്തമായ ഒരു സൈബർസേനയെ വാർത്തെടുക്കുക എതാണ് ‘കാക്കി ഹാറ്റ്‌സ് ‘ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടുവർഷത്തിനകം കഴിവും അഭിരുചിയുമുള്ള 300ഓളം പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് അന്തർദ്ദേശീയ നിലവാരത്തിലുള്ള എത്തിക്കൽ ഹാക്കിങ് ട്രെയിനിങ് നൽകും.
സംസ്ഥാനത്തെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും ചിപ്പ് ഘടിപ്പിച്ച ‘ക്ലോൺ ഫ്രീ ഹൈടെക് സ്മാർട്ട് കാർഡ്’ നൽകുതിനുള്ള സംവിധാനവും ഇതോടൊപ്പം നിലവിൽവരും. സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇതു സഹായിക്കും. സിഡാക്കുമായി സഹകരിച്ചാണ് ഈ സ്മാർട്ട് കാർഡ് പോലീസ് സേനയിൽ ലഭ്യമാക്കുന്നത്.
വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം പറയും. തിരുവനന്തപുരം മേയർ അഡ്വ.വി.കെ.പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.എം.ജി ഡയറക്ടർ ജനറൽ സത്യജീത് രാജൻ, ഐ.ജി.മാരായ മനോജ് എബ്രഹാം, എസ്.സുരേഷ്, ഐ.ടി.മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here