സംസ്ഥാനത്ത് പുതിയ തസ്തികകൾ

കിഫ്ബി(കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ഘടനയും സ്റ്റാഫ് പാറ്റേണും അംഗീകരിച്ചു
കിഫ്ബി ഓഫീസിൻറെ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭായോഗം അംഗീകരിച്ചു. ധനകാര്യ ഭരണ വിഭാഗത്തിൽ ജോയിൻറ് ഫണ്ട് മാനേജർ 1, ഡെപ്യൂട്ടി ഫണ്ട് മാനേജർ1, സെക്ഷൻ ഓഫീസർ1, അസിസ്റ്റൻറ്3, ഓഫീസ് അറ്റഡൻറ്1, സ്പീക്കർകംഓഫീസ് അറ്റൻഡൻറ്1; ഇൻസ്റ്റിട്ട്യൂഷണൽ ഫിനാൻസ് ഗ്രൂപ്പ് വിഭാഗത്തിൽ അന്യത്ര സേവനവ്യവസ്ഥയിൽ ജനറൽ മാനേജർ 1 , ഡെപ്യൂട്ടി ജനറൽ മാനേജർ 2, അസിസ്റ്റൻറ് ജനറൽമാനേജർ 2; പ്രോജക്ട് അപ്രൈസൽ വിഭഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ 1, ചീഫ് ജനറൽ മാനേജർ 1, ജനറൽ മാനേജർ(അപ്രൈസൽ) 2, പ്രോജക്ട് മാനേജർ 2, അസിസ്റ്റൻറ് പ്രോജക്ട് മാനേജർ 2, പ്രോജക്ട് അസിസ്റ്റൻറ് 6, സ്വീപ്പർകംഓഫീസ് അറ്റൻഡൻറ് 2; പരിശോധന അതോറിറ്റി വിഭാഗത്തിൽ ചീഫ് പ്രോജക്ട് എക്സാമിനർ 1, അഡീഷണൽ സെക്രട്ടറി 1, ഡെപ്യൂട്ടി/ അണ്ടർ സെക്രട്ടറി 2, പ്രോജക്ട് അസിസ്റ്റൻറ് 3, എക്സിക്യൂട്ടീവ് എഞ്ചിനീർ 2, അസിസ്റ്റൻറ് എഞ്ചിനീയർ 2 എന്നിങ്ങനെയാണ് തസ്തികകൾ.
മലപ്പുറം ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ 10 സാങ്കേതിക അനുബന്ധ തസ്തികകൾ സൃഷ്ടിച്ചു. മെഡിക്കൽ ഓഫീസർ 1, ജൂനിയർ സയൻറിഫിക്ക് ഓഫീസർ 1, ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 2, ജൂനിയർ ലാബ് അസിസ്റ്റൻറ് 2, ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് 2 2, എൽ.ഡി.സി. 1, പ്യൂൺ1 എന്നീ തസ്തികകളാണു സൃഷ്ടിച്ചത്.
നെയ്യാറ്റിൻകര കുളത്തൂർ ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ജ്യോഗ്രഫി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിൽ രണ്ടും ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നും അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here