ക്ലിന്റായി ജീവിക്കാൻ മാസ്റ്റർ അലോക്

വരകകൾകൊണ്ട് വർണ്ണങ്ങൾ തീർത്ത് കടന്നുപോയ ക്ലിന്റ് എന്ന അപൂർവ്വ പ്രതിഭയുടെ ജീവിതം വെള്ളിത്തിരയിലൊരുങ്ങുമ്പോൾ ക്ലിന്റായി എത്തുന്നത് മാസ്റ്റർ അലോക് ആണ്. തൃശ്ശൂർ സ്വദേശിയാണ് അലോക്. സംവിധായകൻ ഹരികുമാറാണ് ചിത്രം ഒരുക്കുന്നത്.
വരകളുടെ ഒരു വലിയ ലോകം തന്നെ ബാക്കിയാക്കി കടന്നുപോയ ക്ലിന്റ് കലാലോകത്തിന്റെ തന്നെ സ്വകാര്യ ദുഃഖമാണ്. ഒപ്പം അത്ഭുതവും.
ഗോഗുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വി മോഹന കുമാറിന്റേതാണ്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്. കെപിഎസി ലളിത, ജോയ് മാത്യു, രണ്‍ജി പണിക്കർ, വിനയ് ഫോർട്ട്, സലിം കുമാർ എന്നിവർ ചിത്രത്തിൽ അണി നിരക്കുന്നു.
പ്രഭാവർമ്മ രചിക്കുന്ന ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് ഇളയരാജയാണ്. ഛായാഗ്രഹണം മധു അമ്പാട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here