ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിൻ ഡൽഹിയിൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിൻ വീണ്ടും ഡൽഹിയിൽ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ വീണ്ടും ആവി എഞ്ചിൻ ഓടിയത്. ന്യൂഡൽഹിറേവാരി(ഹരിയാന) റൂട്ടിലാണ് ശനിയാഴ്ച ഫെയറി ക്യൂൻ ഓടിയത്. 166 വർഷം പഴക്കമുള്ള ആവി എഞ്ചിൻ ആണ് ഇത്.
ഡൽഹി കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട ഫെയറി ക്യൂൻ ഉച്ചയ്ക്ക് ഒരു മണിക്ക് ഹരിയാനയിലെ റേവാരിയിലെത്തി. മടക്കയാത്ര 4.15ന് പുറപ്പെട്ട് 6.15 ന് ഡൽഹിയിലെത്തി.
1855 ൽ ഇംഗ്ലണ്ടിലെ ലീഡ്‌സിലാണ് ഫെയറി ക്യൂൻ എന്ന ഈ ആവി എഞ്ചിൻ നിർമ്മിച്ചത്. നീണ്ട കടൽയാത്രയ്‌ക്കൊടുവിൽ 1855 ന്റെ അവസാനമാണ് കപ്പൽമാർഗം ഈ എഞ്ചിൻ കൊൽക്കത്തയിൽ എത്തിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here