ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്കാരം അഡെലെയുടെ ’25’ നേടി. മികച്ച വോക്കൽ ആൽബത്തിനും പോപ് സോളോ പെർഫോമൻസിനുള്ള പുരസ്കാരവും അഡെലെയുടെ ’25’ ന് ആണ്. മികച്ച റെക്കോർഡിനുള്ള അഡെലെയുടെ തന്നെ ഹെലോക്ക് ആണ്.മികച്ച ഡാൻസ്/ഇല്കട്രോണിക്ക് ആൽബത്തിനുള്ള പുരസ്കാരം സ്കിൻ നേടി.
മികച്ച സോങ് പുരസ്കാരം ഫോർമേഷനും മികച്ച പുതിയ ആർടിസ്റ്റ് പുരസ്കാരം കെൽസി ബല്ലെരിനിയും നേടി. ബ്ലാക് സ്റ്റാർ എന്ന ആൽബത്തിന്റെ നിർമാതാവ് ഡേവിഡ് ബോവിക്ക് മരണാനന്തര പുരസ്കാരം. മികച്ച പെർഫോമൻസ്, മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം, എഞ്ചിനീയറിങ്, റെക്കോർഡിങ് പാക്കേജ്, നോൺ ക്ലാസിക്കൽ ആൽബം എന്നീ വിഭാഗത്തിലാണ് ബ്ലാക് സ്റ്റാർ പുരസ്കാരം നേടിയത്.
മികച്ച പോപ് ഗ്രൂപ് പെർഫോമൻസിനുള്ള പുരസ്കാരം ട്വന്റി വൺ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിനാണ്. സമ്മർ ടൈം: വില്ലി നെൽസൺ സിങ്സ് ഗെർഷ്വിൻ എന്ന ആൽബത്തിനാണ് മികച്ച ട്രെഡിഷനൽ ആൽബത്തിനുള്ള പുരസ്കാരം. മികച്ച ഡാൻസ് റെക്കോർഡിങ്ങിനുള്ള പുരസ്കാരം ദ് ചെയിൻസ്മോക്കേഴ്സിലെ ഡോണ്ട് ലെറ്റ് മി ഡൗൺ എന്ന ഗാനത്തിനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here