Advertisement

എം.ജി ശ്രീകുമാർ നായകനാകുന്ന ആദ്യ ചിത്രം വരുന്നു

February 13, 2017
1 minute Read

‘എം എൻ നമ്പ്യാർക്ക് ബാലൻ കെ നായരിൽ സംഭവിച്ചത്.. ‘ എന്ന ചിത്രത്തില്‍ എംജി ശ്രീകുമാര്‍ നായകനാകുന്നു.  സംവിധായകനായ സുബാഷ് അഞ്ചൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം ഒരു ആക്ഷേപഹാസ്യത്തിന്റെ മേമ്പോടിയില്‍ ഒരുങ്ങുന്ന ചിത്രമാണ്.

.അമേരിക്കൻ മലയാളിയായ മേഴ്സി സാമുവൽ നിർമ്മിക്കുന്ന ഈ ചെറു ചിത്രത്തിൽ എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിൻ, കീർത്തി കൃഷ്ണ, ഷെറിൽ, കൃഷ്ണവേണി,ആദിത്യൻ, അപ്പു, സൂർ, ഷൈജുതുടങ്ങി ഒട്ടേറെപ്പേർ അണിനിരക്കുന്നു.മറ്റ് അണിയറ പ്രവർത്തകർ, സംഭാഷണം ഡോ.പ്രസാദ്,ക്യാമറ പ്രകാശ് റാണ,എഡിറ്റിംഗ് വിജയകുമാർ,സംഗീതം റോണി റാഫേൽ,മേക്കപ്പ് പ്രദീപ് രംഗൻ, സിനി ലാൽ കോസ്റ്റ്യൂം അജി,എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഗോപൻ ശാസ്തമംഗലം,പ്രൊഡക്ഷൻ ഡിസൈനിംഗ് ശ്യാം,കാലിഗ്രാഫി ഭട്ടതിരി,പോസ്റ്റർ ഡിസൈൻ സുധീർ പി.വൈ,സ്റ്റിൽസ് ദീപു,ഗ്രാഫിക്സ് റോബിൻ അലക്സ്, പി ആർ കൺസൾട്ടന്റ് ലാലു ജോസഫ്.

മാർച്ച് അവസാനത്തോടെ നവ മാധ്യമങ്ങളിലും ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലും ഇതിന്റെ വീഡിയോ ലഭ്യമാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top