ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യം സൗദി അറേബ്യ

ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യമെന്ന പദവി തുടർച്ചായി രണ്ടാം വർഷവും സൗദി അറേബ്യയ്ക്ക്. 11 വർഷത്തിനു ശേഷം 2015 ലാണ് റഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യമെന്ന പദവി സൗദി തിരിച്ചുപിടിച്ചത്.
2016 ൽ സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം 10.458 ദശലക്ഷം ബാരലായിരുന്നു. റഷ്യ പ്രതിദിനം 10.426 ദശലക്ഷം ബാരൽ തോതിൽ ഉൽപാദിപ്പിച്ചു. 2003 ൽ ഈ സ്ഥാനം ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യം സൗദി ആയിരുന്നെങ്കിൽ 2004 മുതൽ 2014 വരെയുള്ള കാലത്ത് ഈ പദവി റഷ്യ സ്വന്തമാക്കുകയായിരുന്നു. 2003 ൽ കൈവിട്ട പദവി കഴിഞ്ഞ വർഷമാണ് സൗദി തിരിച്ച് പിടിച്ചിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here