Advertisement

മുഖ്യമന്ത്രിയ്ക്ക് ഗവർണറോട് അതൃപ്തി

February 22, 2017
0 minutes Read
pinarayi vijayan fb post

തടവുകാരുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ഫയൽ തിരിച്ചയച്ച സംഭവം വാർത്തയായ വിഷയത്തിൽ ഗവർണറോടുള്ള അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഈ വിഷയം മാധ്യമങ്ങൾക്ക് നൽകാൻ പാടില്ലായി രുന്നുവെന്നും അത് സർക്കാരിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് സർക്കാർ ഇളവ് നൽകാൻ തീരുമാനിച്ച തടവുകാരിൽനിന്ന് തെരഞ്ഞെടുത്തവരുടെ പട്ടികയാണ് സർക്കാർ ഗവർണർക്ക് നൽകിയതെന്നും നിയമപ്രകാരമുള്ള ഇളവ് മാത്രമാണ് ശുപാർശ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top