കോടതി അലക്ഷ്യ കേസ്; മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യക്കേസിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റു’ ചെയ്തു ഹാജരാക്കാൻ ഹൈക്കോടി ഉത്തരവിട്ടു. ഗ്രീൻ കേരള ന്യൂസ് ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ അജയൻ ഓച്ചന്തുരുത്തിനെയാണ് ഈ മാസം 28 ന് രാവിലെ 10.15 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് കോടതി നിർദ്ദേശം നൽകിയത്. അജയനോട് ഇന്ന് നേരിട്ട് ഹാജരാവാൻ കോടതി പ്രത്യേക ദുതൻ വഴി നിർദ്ദേശിച്ചിരുന്നെങ്കിലും അജയൻ എത്തിയില്ല.
അനാരോഗ്യം മൂലം ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ വഴി അജയൻ വിശദീകരണം നൽകുകയായിരുന്നു. നോട്ടീസ് നേരിട്ട് കൈപ്പറ്റിയ ശേഷം കോടതിയിൽ നുണ പറഞ്ഞ് രക്ഷപ്പെടാൻ നോക്കേണ്ടെന്ന് കോടതി ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഒന്നാമത്തെ കേസായി തന്നെ പരിഗണിച്ച് കോടതി അജയൻ എത്തിയിട്ടുണ്ടോ എന്ന് ആരാഞ്ഞു. ഇല്ലെന്ന് കണ്ടതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here