പൾസർ സുനി കോടതിയിലെത്തിയത് ഇങ്ങനെ

എറണാകുളത്തപ്പൻ മൈതാനം വരെ തമിഴ്‌നാട് റജിസ്‌ട്രേഷൻ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൾസർ സുനിയും വിജീഷും അവിടെനിന്ന് കോടതിയുടെ മതിൽ ചാടി കടന്നാണ് സമുച്ചയത്തിൽ എത്തിയത്. കോടതിയുടെ പിറകു വശം വഴി കയറിയ ഇവർ പോലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയ്ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികൾക്ക് മാത്രം നിൽക്കാനുള്ള കോടതിയിലെ പ്രതിക്കൂട്ടിൽ ഇവർ ഓടിക്കയറി നിന്നു.
എന്നാൽ 1.20 ന് കോടതി പിരിഞ്ഞിരുന്നു. അതോടെ മഫ്തിയിലെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മഫ്തിയിലുള്ള പോലീസുകാർ കൂടുതൽ പോലീസുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. എന്നാൽ കോടതിയിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത സുനിയെയും വിജീഷിനെയും ബലം പ്രയോഗിച്ചാണ് പോലീസ് കൊണ്ടുപോയത്.
കമ്പികളിൽ മുറുകെ പിടിച്ച് എത്ര ശ്രമിച്ചാലും പോലീസിനൊപ്പം പോകില്ലെന്ന നിലപാടിലായിരുന്നു സുനിയും. 1.25 ന് പോലീസ് ഇവരെയും കൊണ്ട് ആലുവ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു. 1.50 ഓടെ ആലുവയിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here