ആരതിയും വിഷ്ണുവും വിവാഹിതരായി

തിരുവനന്തപുരം മ്യൂസിയത്തിൽ പോലീസിന്റെ സദാചാര നടപടി നേരിടേണ്ടി വന്ന യുവാവും യുവതിയും വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ വിഷ്ണുവും ആരതിയുമാണ് വിവാഹിതരായത്. ഇന്ന് ഉച്ചയ്ക്ക് വെള്ളയമ്പലത്ത് വച്ചായിരുന്നു വിവാഹം. ഇരുവരും കൂട്ടുകാർക്ക് കനകക്കുന്നിലെത്തി കേക്കുമുറിച്ച് ആഘോഷിച്ചു.
കഴിഞ്ഞ ദിവസം മ്യൂസിയത്തിൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ ഇരുവരെയും രണ്ട് വനിതാ പോലീസുകാരെത്തി വിരട്ടിയിരുന്നു. യുവാവ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. കൂടുതൽ പോലീസെത്തി ഇവരെ പോലീസ്‌റ്റേഷനിലെ ത്തിക്കുകയും വീട്ടുകാരെ വിളിച്ച് വരുത്തുകയും ആയിരുന്നു. വീട്ടുകാരെത്തി ഇരുവരുടെയും വിവാഹം നിശ്ചയിച്ചതാണെന്നും തങ്ങൾക്ക് പ്രശ്‌നമില്ലെന്നും പറഞ്ഞതോടെയാണ് ഇവരെ വെറുതെ വിട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം പോലീസ് ഇടപെട്ട് നേരത്തെ ആക്കിയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here