ഓസ്കാര്‍ വേദിയില്‍ ട്രംപിന് പരിഹാസം

ഓസ്കാര്‍ വേദിയില്‍ ട്രംപിന് പരിഹാസം. അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടാണ് അവതാരകന്‍ ജിമ്മി കിമ്മല്‍ ഓസ്കര്‍ വേദിയിലെത്തിയത്. ട്രംപിന്റെ മാധ്യമ നയങ്ങളെ കളിയാക്കിയ അദ്ദേഹം വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ടോയെന്നും ചോദിച്ചു. ട്രംപിന്റ ട്വീറ്റ് ഒന്നും കാണുന്നില്ലെന്ന് കാണിച്ച് വേദിയില്‍ നിന്ന് ട്രംപിന് ട്വീറ്റ് അയക്കുകയും ചെയ്തു അവതാരകന്‍ ജിമ്മി.
ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനിയന്‍ ചലച്ചിത്രം ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്കാര ചടങ്ങിന് എത്തിയില്ല. നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ചിത്രത്തെ പ്രതിനിധീകരിച്ച് ഓസ്കാര്‍ വേദിയിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here