ഇത് തിരിച്ച് വരവില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം -ദേവി അജിത്ത്

ടെലിവിഷന്‍ രംഗത്തെ എന്‍റെ ആദ്യത്തെ അവാര്‍ഡാണിത്. സിനിമാ രംഗത്ത് സജീവമായിരുന്നെങ്കിലും തികച്ചും ജനകീയമായ ഒരു അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമാണ്. എന്‍റെ അഭിനയജീവിതത്തില്‍ ഞാന്‍ ആകെ മൂന്ന് സീരിയലുകളേ ചെയ്തിട്ടുള്ളൂ. ശ്യാമപ്രസാദിന്‍റെ മണല്‍ നഗരമായിരുന്നു ഇതില്‍ ആദ്യം. രണ്ടാമത് നക്ഷത്രങ്ങള്‍. അതിനുശേഷം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഈറന്‍ നിലാവില്‍ ഞാന്‍ ജോയിന്‍ ചെയ്തത്.( ഫ്ളേവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഈറന്‍നിലാവിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദേവി അജിത്തിന് മികച്ച സഹനടയ്ക്കുള്ള ജൂറി പുരസ്കാരം ലഭിച്ചത് )
കഴിഞ്ഞ വര്‍ഷം ഇതേ പുരസ്കാര രാവില്‍ പങ്കെടുത്തിരുന്നു. അന്ന് അവാര്‍ഡ് നല്‍കാനാണ് എത്തിയത്. ഇത്തവണ അവാര്‍ഡ് സ്വീകരിക്കുന്ന കൂട്ടത്തില്‍ ഒരാളായി ചടങ്ങിനെത്തുമെന്നത് ഒട്ടും പ്രതീക്ഷിച്ചതല്ല. സുമിത്രയെ ജനങ്ങള്‍ അംഗീകരിച്ചു എന്ന് റിയുന്നതില്‍ വളരെ സന്തോഷം.
സത്യത്തില്‍ എന്‍റെ ഈ അവാര്‍ഡ് മറ്റ് അഞ്ച് പേര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ഈറന്‍ നിലാവിന്‍റെ ഡയറക്ടര്‍ അരുണും തിരക്കഥാകൃത്ത് ജോയ്സി സാറും, സുമിത്രയാക്കി എന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ക്യാമറാമാന്‍ ഷിജു ഗുരുവായൂരും മേക്കപ്പ് മാന്‍ മനുവും ഹെയര്‍ സ്റ്റൈലിസ്റ്റ് അഭിലാഷുമാണ് അവര്‍. ജീന്‍സും ടോപ്പും പോലെ കാഷ്വല്‍സ് ഉപയോഗിക്കുന്ന എന്നെ സുമിത്രയാക്കിയത് ഇവരാണ്. അതുകൊണ്ട് എനിക്ക് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
ചാനല്‍ഭേദമന്യേ ഫ്ളവേഴ്സ് ചാന്ല നല്‍കുന്ന പുരസ്കാര രീതിയേയും ദേവി അജിത്ത് പ്രശംസിച്ചു. ഇത്തരത്തില്‍ കേരളത്തിലെ മുഴുവന്‍ ടെലിവിഷന്‍ താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും ഒരു പുരസ്കാര ദാനത്തിലൂടെ ഉള്‍ക്കൊള്ളാന്‍ ഫ്ളവേഴ്സ് ചാനല്‍ കാണിക്കുന്ന ആ മനസ് കേവലം ഒരാളുടെ മനസിനെയല്ല, ചാനലിന്‍റെ ആകെ മനസിനെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രേക്ഷകരെ അത്രയേറെ സ്നേഹിക്കുന്ന ഒരു ചാനലിന് മാത്രമേ ഇത്തരം ഒരു പുരസ്കാരം നല്‍കാന്‍ കഴിയൂവെന്നും ദേവി അജിത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here