ഇത് കൂട്ടായ്മയുടെ സൗരഭ്യം പരത്തുന്ന അവാര്‍ഡ്-ഉഷ എസ് നായര്‍

ടെലിവിഷന്‍ കാഴ്ചകളുടെ മികവിനെ ചാനല്‍ ഭേദമില്ലാതെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് വഴി ചാനല്‍ രംഗത്ത് കൂട്ടായ്മയുടെ സൗരഭം പരത്തുകയാണ് ഫ്ളവേഴ്സ് ടിവിയെന്ന് പ്രശസ്ത മാധ്യമ നിരൂപക ഉഷ എസ് നായര്‍ ട്വന്റിഫോര് ന്യൂസിനോട്.
നാളെ അങ്കമാലി അഡ് ലക്സ് അണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഫ്ളവേഴ്സ് ടെലിവിഷന്‍ പുരസ്കാരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അംഗവും കൂടിയായ ഉഷ എസ് നായര്‍.
ജൂറിയുടെ ചെര്‍മാനായി ജോണ്‍ പോള്‍ എത്തിയത് തന്നെ വലിയ അനുഗ്രഹമായിരുന്നു. പലമേഖലകളില്‍ വ്യാപരിക്കുന്ന ആളായിട്ടുകൂടി ടെലിവിഷന്‍ പരിപാടികളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആളാണ് ജോണ്‍ പോള്‍. അതുകൊണ്ട് തന്നെ ജൂറി അംഗങ്ങള്‍ക്കിടയില്‍ ഇതൊരു ഇന്‍ററാക്ഷന് വേദി ഒരുക്കി. പുറമെ നിന്നുള്ള യാതൊരു ഇടപെടലും ഇല്ലാതെയാണ് അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. ഈ സുതാര്യത തന്നെയാണ് ഈ അവാര്‍ഡിന്‍റെ വിജയവും. അഭിപ്രായങ്ങളെ ഒന്നിച്ചിരുന്ന് വിലയിരുത്തിയാണ് ഞങ്ങളെല്ലാവരും ഐക്യകണ്ഠേന വിജയികളെ തെരഞ്ഞെടുത്തതെന്നും ഉഷ എസ് നായര്‍ ട്വന്റിഫോര് ന്യൂസിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here