ഗായിക നഹിദ് അഫ്രിൻ പൊതുപരിപാടിയിൽ പാടരുതെന്ന് ഫത്വ

അസ്സം ഗുവാഹട്ടിയിൽ ഗായികയിക്കെതിരെ ഫത്വ. ഗായികയും റിയാലിറ്റി ഷോ താരവുമായ നഹിദ് അഫ്രിൻ പൊതുപരിപാടിയിൽ പാടരുതെന്നാണ് മുസ്ലീം മത പുരോഹിതരുടെ ഫത്വ.
46 പുരോഹിതർ ചേർന്നാണ് നഹിദ് അഫ്രിന് നേരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. 16 കാരിയായ നഹിദ് അഫ്രിൻ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകൾക്കെതിരായ പാട്ടുകളുമായി വേദികളിൽ നിറഞ്ഞ ഗായികയാണ്. ചൊവ്വാഴ്ചയാണ് ഹജോയ്, നാഗോൺ ജില്ലകളിൽ ഫത്വയുടെ ഉള്ളടക്കം അച്ചടിച്ച് വിതരണം ചെയ്തത്.
പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സംഗീത രാത്രികൾ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണെന്നും ഇത് പുതുതലമുറയെ തെറ്റായി നയിക്കുമെന്നും ദൈവ കോപത്തിന് ഇടയാക്കുമെന്നും ഹത്വ വിശദീകരിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അസം സ്പെഷ്യൽ ബ്രാഞ്ച് എഡിജിപി പല്ലബ് ഭട്ടാചാര്യ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here