Advertisement

കുണ്ടറ പീഡനം; പെൺകുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി

March 19, 2017
0 minutes Read
rape retired SI caught for raping minor child

കുണ്ടറയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന് വ്യക്തമായതോടെ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളും പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലരും പോലീസ് കസ്റ്റഡിയിലായിരുന്നു.

പെൺകുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നൽകിയ മൊഴി കേസിൽ വഴിത്തിരിവാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി 15നാണ് കുണ്ടറയിൽ പത്തുവയസുകാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി നാട്ടുകാരിൽ ചിലർ പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് വരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായിരുന്നു. കുട്ടിയുടേതെന്ന് കരുതിയിരുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കുട്ടിയുടെ മുത്തച്ഛൻ ഉൾപ്പടെ അഞ്ചിലേറെ അടുത്ത ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top