‘കൽക്കി അവതാരം’ ഉണ്ണികൃഷ്ണന്റെ ഞെട്ടിക്കുന്ന തട്ടിപ്പുകൾ

കൽക്കി അവതാരം ഉണ്ണികൃഷ്ണൻ വിസ തട്ടിപ്പ് കേസിലും പ്രതി…
24 ന്യൂസ് എക്‌സ്‌ക്ലൂസ്സീവ്
ഡോക്ടറും ജ്യോത്സ്യനും സിദ്ധനും ആണ് താനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പെൺകുട്ടികളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയ ഉണ്ണികൃഷ്ണൻ തൃശൂർ സ്വദേശികളായ മുപ്പതോളം പേരെ വിസ നൽകാമെന്ന് പറഞ്ഞു ചതിച്ച് പണം തട്ടിയ കേസിലും പ്രതി. അന്ന് പണം നൽകിയതിന്റെ തെളിവുകളുടെ അഭാവത്തിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായതോടെ അന്ന് തട്ടിപ്പിനിരയായവർ വീണ്ടും പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ലണ്ടനിൽ തൊഴിൽ വാങ്ങി നൽകാം എന്ന വാഗ്ദാനത്തിലാണ് ‘കൽക്കി ഉണ്ണികൃഷ്ണൻ’ മുപ്പതോളം പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. പണവും മറ്റു രേഖകളും വാങ്ങിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ നിർദേശ്ശിച്ചു. നെടുമ്പാശ്ശേരിയിൽ വച്ച് തങ്ങൾ ക്രൂരമായി ചതിക്കപ്പെടുകയായിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ മനസിലാക്കി. തൃശൂർ പേരാമംഗലം , വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ കേസ്സെടുത്തു. പക്ഷെ പണം നൽകിയതിന് രേഖകൾ ഇല്ലാത്തതിനാൽ പോലീസ് നിസ്സഹായരായി.
ഇപ്പോൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പണം തട്ടിയ കേസിൽ ഉണ്ണികൃഷ്ണൻ പിടിയിലായതോടെ വിസാ തട്ടിപ്പിന്റെ ഇരകൾ വീണ്ടും നിയമ നടപടിക്ക് സാധ്യത ആരായുകയാണ്.
http://twentyfournews.com/2017/03/22/criminal-kalki-unnikrishnan-in-kochi/
‘കൽക്കിയുടെ അവതാരം’ ഉണ്ണികൃഷ്ണൻ പറ്റിച്ചത് നൂറുകണക്കിന് ആളുകളെ. തട്ടിപ്പിനിരയായവരിലേറെയും പെൺകുട്ടികൾ. വഞ്ചിക്കപ്പെട്ടവർ സാധാരണക്കാരോ വിദ്യാഭ്യാസം കുറഞ്ഞവരോ അനാഥരോ അല്ല എന്നതാണ് രസകരം. ബിടെക്കും, എംടെക്കും, എം ബി എ യും ഒക്കെയുള്ള സാമ്പത്തികമായി ഭദ്രതയുള്ള പെൺകുട്ടികളെയാണ് ഉണ്ണികൃഷ്ണൻ ചതിച്ചു വശത്താക്കിയത്. ഇൻഫോ പാർക്കിലെ ടെക്കികളെയാണ് ഈ ദിവ്യൻ വലവീശിപ്പിടിച്ചത്.
ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യന്‍ വലയിലായത്. പെൺകുട്ടികളുടെ മൊബൈൽ കേന്ദ്രീകരിച്ച് നടന്ന തിരച്ചിലിൽ പോലീസ് എത്തിയത് കാക്കനാടുള്ള ഫ്ളാറ്റിൽ. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണൻ എന്ന ഉണ്ണികൃഷൻ (30) എന്നയാൾ വാടകക്ക് എടുത്ത ഫ്ളാറ്റിലായിരുന്നു പെൺകുട്ടികൾ.
Thrissur native kalkki unnikrishnan accused in visa case FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here