ജേക്കബ് തോമസിനെതിരായ ഹർജി തള്ളി

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നുവെന്നാരോപിച്ച് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ബേപ്പൂർ, വിഴിഞ്ഞം, വലിയതുറ, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.
സോളാർ പാനലുകൾ സ്ഥാപിക്കാൻ സിഡ്‌കോയെ തെരഞ്ഞെടുത്ത് സ്ഥാപനത്തിന് അക്രഡിറ്റേഷൻ ഇല്ലാത്തപ്പോഴാണെന്നും സിഡ്‌കോ ഉപകരാർ നൽകിയ സ്ഥാപനങ്ങൾക്ക് ഇതുവഴി വലിയ ലാഭമുണ്ടായി എന്നും ഇത് സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here