ഇതാണ് നിക്ക് കാർടറിന്റെ 4.1 മില്ല്യൺ ഡോളർ വിലമതിക്കുന്ന വീട് !!

തൊണ്ണൂറുകളിലെ യുവത്വത്തിന്റെ ഹരമായിരുന്നു ബാക്ക് സ്ട്രീറ്റ് ബോയ്‌സ് എന്ന ബാൻഡ്. എന്നാൽ ഇന്ന് ബാക്ക് സ്ട്രീറ്റ് ബോയ്‌സ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് പാട്ടിന്റെ പേരിലല്ല മറിച്ച് ബാൻഡിലെ അംഗമായ നിക്ക് കാർടറിന്റെ വസ്തു വിൽപ്പനയുടെ പേരിലാണ്.
ലോസാഞ്ചൽസിലെ ഹിഡൻ ഹിൽസിൽ സ്ഥിതി ചെയ്യുന്ന നിക്ക് കാർടറിന്റെ വീട് താരം വിറ്റത് 4.1 മില്ല്യൺ യുഎസ് ഡോളറിനാണ് (ഏകദേശം 27 കോടി രൂപ). 2013 ൽ 3.7 മില്ല്യൺ യുഎസ് ഡോളറിനാണ് നിക്ക് ഇത് വാങ്ങുന്നത്.
1956 ൽ പണിത ഈ വീട് 5000 ൽ പരം ചതുരശ്ര അടിയിലാണ് പണിതിരിക്കുന്നത്. 2013 ൽ കാർട്ടർ ഈ വീട് വാങ്ങി പുതുക്കി പണിത ശേഷമാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്.
ഹാർഡ്വുഡ് ഫ്‌ളോറിങ്ങും, വോൾട്ടഡ് സീലിങ്ങും, ബാല്ലകണികളും, ഓവർ സൈസ്ഡ് ജനാലകളും, സ്ലൈഡിങ്ങ് ഗ്ലൈസ് ഡോറുകളുമൊക്കെയായി നിക്കും, ഭാര്യയും രൂപകൽപ്പന ചെയ്ത ഈ വീട് ആരുടെയും മനം മയക്കും.
അഞ്ച് കിടപ്പുമുറികളും, ആറ് ബാത്രൂമുകളുമാണ് വീടിന് ഉള്ളത്. എല്ലാ കിടപ്പുമുറികൾക്കും വിശാലമായ ബാൽക്കണിയുണ്ട്. ഒപ്പം വാക്ക്-ഇൻ വാർഡ്രോബും ഉണ്ട്. ചിത്രങ്ങൾ കാണാം
Nick Carter sells remodeled Hidden Hills home for $4.075M
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here