പശുവിനെ കൊന്നാൽ ജീവപര്യന്തം തടവ് ശിക്ഷ
പശുവിനെ കൊന്നാൽ ഗുജറാത്തിൽ ജീവപര്യന്തം തടവ് ശിക്ഷ. ഒപ്പം 50000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഗുജറാത്ത് നിയമസഭ ഈ നിയമത്തിന് അനുമതി നൽകിയത്.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതി ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമൽ പ്രിസർവേഷൻ ആക്ട് 1954 ഭേദഗതി ചെയ്തിരുന്നു.
ഈ നിയമപ്രകാരം ഗോ വധത്തിന് ഏഴ് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഈ നിയമമാണ് ഇപ്പോൾ ജീവപര്യന്തം തടവ് ശിക്ഷയായി പരിഷ്‌കരിച്ചിരിക്കുന്നത്.
കൂടാതെ പശുക്കളെ കടത്തിയാൽ 10 വർഷം വടവും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നു. പശുക്കളെ കടത്താൻ കൂട്ട് നിൽക്കുന്ന വാഹന ഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും നിയമം ശുപാർശ ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here