Advertisement

ഡ്രൈവിങ്ങ് ലൈസൻസ് നേടാൻ ഇനി അൽപ്പം വിയർക്കണം

April 1, 2017
2 minutes Read
new reformation in driving test

ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ ‘ക്ഷ’ വരപ്പിച്ച ‘എച്ച്’ ൽ പുതിയ പരിഷ്‌കാരങ്ങളുമായി അധികൃതർ. തിങ്കളാഴ്ച്ച മുതൽ പുത്തൻ പരിഷ്‌കാരങ്ങളുമായാണ് പരീക്ഷാർത്ഥികളെ ഡ്രൈവിങ്ങ് ടെസ്റ്റ് അധികൃതർ കാത്തിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങൾ അനുസരിച്ച്, നിലവിൽ 5 അടി ഉയരമുള്ള കമ്പിയുടെ ഉയരം 75 സെന്റിമീറ്ററാക്കി കുറയ്ക്കും. നീളം കുറഞ്ഞ കമ്പിയായതിനാൽ തല പുറത്തിട്ട് നോക്കി ഒടിക്കാനും, വളയ്ക്കാനും സാധിക്കില്ല. കണ്ണാടിയിൽ മാത്രം നോക്കി മാത്രമേ അടയാളം മനസ്സിലാക്കാൻ കഴിയൂ.

വണ്ടിക്ക് ഇരുവശത്തുമുള്ള കണ്ണാടി നോക്കി കമ്പികൾ തട്ടാതെ വളച്ച് എടുക്കണം. വണ്ടി ഒടിക്കാനും നേരെയാക്കാനുമുള്ള അടയാളം കാണിക്കുന്ന റിബ്ബണും ഇനി ഉണ്ടാകില്ല. പുതിയ ഉത്തരവ് പ്രകാരം എല്ലാ കമ്പിയിലും റിബ്ബൺ കിട്ടും. കഷ്ടി ‘എച്ച്’ എടുക്കാൻ പഠിച്ച് ലൈസൻസ് നേടുന്നവരുടെ എണ്ണം കൂടിയതോടെയാണ് അധികൃതർ ഡ്രൈവിങ്ങ് ടെസ്റ്റ് കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്.

റോഡ് പരീക്ഷയിലും ഉണ്ട് കടമ്പകൾ. പഴയതുപോലെ ഏതെങ്കിലും ഒരു റോഡിൽ വാല് ഗിയറും മാറ്റി വണ്ടി ഓടിച്ച് കാണിച്ചാൽ മാത്രം പോര. എത്രത്തോളം നന്നായി നിങ്ങൾക്ക് വണ്ടി ഓടിച്ച് കാണിക്കാൻ കഴിയും എന്നതിനുള്ള ശരിയായ പരീക്ഷയായിരിക്കും ഇനി റോഡ് ടെസ്റ്റ്. ഒപ്പം കയറ്റത്തിൽ വണ്ടി ഓടിച്ച് കാണിക്കൽ, റിവേഴ്‌സ് പാർക്കിങ്ങ്, പാരലൽ പാർക്കിങ്ങ് എന്നിവയും ഉണ്ടാകും.

വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ടു വരുന്നത്.

new reformation in driving test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top