എക്‌സ്പീരിയ XZ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും; സവിശേഷതകൾ കാണാം

സോണി എക്‌സ്പീരിയ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് സോണിയുടെ പുതിയ എക്‌സ്പീരിയ ഫോൺ വിപണിയിൽ എത്തിക്കുന്നത്.
ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2017ലാണ് സോണി എക്‌സ്പീരിയയുടെ പുതിയ മോഡലുകൾ ആദ്യമായി അവതരിപ്പിച്ചത്. സിംഗിൾ സിം ഫോണാണ് XZs എങ്കിലും ഇന്ത്യൻ വിപണിയിൽ ഡ്യുവൽ സിം പതിപ്പും കമ്പനി എത്തിച്ചേക്കും. ബ്ലാക്ക്, ഐസ് ബ്ലൂ, വാം സിൽവർ നിറങ്ങളിലാണ് ഫോൺ എത്തുക.
സവിശേഷതകൾ കാണാം :
- 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ (1080×1920 പിക്‌സൽ)
- ആൻഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
- ക്വാൽകോം സ്‌നാപ്ഡ്രാഗൺ 820 പ്രൊസസർ
- 4 ജിബി റാം
- 32 ജിബി/64 ജിബി ഇന്റേണൽ സ്‌റ്റോറേജ്
- 256 ജിബിവരെ വർധിപ്പിക്കാവുന്ന എക്‌സ്റ്റേണൽ സ്റ്റോറേജ്
- 19 മെഗാപിക്‌സൽ റിയർ ക്യാമറ; 13 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ
- 2900 എംഎഎച്ച് ബാറ്ററി
Subscribe to watch more
sony Xperia XZ to launch in Indian market today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here